അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ‘സ്ത്രീശക്തി കലാജാഥ’യുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. സ്ത്രീധനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല പരിപാടിയാണ് ‘സ്ത്രീപക്ഷ നവകേരളം’.
2021 ഡിസംബർ 18 മുതൽ ഈ ബോധവൽക്കരണ പരിപാടി സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ‘സ്ത്രീശക്തി കലാജാഥ’ രൂപീകരിച്ചിട്ടുള്ളത്. സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ മുഖ്യ ലക്ഷ്യം.
എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനാകുന്ന പരിപാടിയിൽ തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ ഐ എ എസ് തുടങ്ങിയവർ പങ്കെടുക്കും.
english summary; The first presentation of ‘Sthrishakthi Kalajatha’ in Kozhikode
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.