വൈദ്യശാസ്ത്രരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി പന്നിയുടെ ഹൃദയം മാറ്റിവച്ച ഡേവിഡ് ബെന്നറ്റ് മരിച്ചു. ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിച്ചിരുന്ന 57കാരനായ ഡേവിഡിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ത്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡേവിഡിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയും മാര്‍ച്ച് എട്ടിന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
യുഎസിലെ മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡിന് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം മാറ്റിവയ്ക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. തുടർന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്.
English Summary:The first recipient of a pig’s heart died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.