8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 4, 2025
March 31, 2025
March 28, 2025
March 18, 2025
March 17, 2025
March 17, 2025
March 16, 2025
March 13, 2025
March 12, 2025

“ജീവൻ” എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

Janayugom Webdesk
September 18, 2024 10:10 pm

ഷിബു ചക്രവർത്തിയുടെ ഗാന രചനയിൽ ഗോപി സുന്ദർ ആണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. സത്യം ഓഡിയോസ് ആണ് ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. രചന സംവിധാനം. വിനോദ് നാരായണൻ. ഡി ഒ പി. സിനു സിദ്ധാർത്ഥ്. ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സുനിൽ പണിക്കർ,വിഷ്ണു വിജയൻ എന്നിവരാണ്. എഡിറ്റിംഗ് ബാബു രത്നം. ട്രെയിലർ കട്സ് ഡോൺ മാക്സ്. കോസ്റ്റ്യൂമർ വീണ അജി. മേക്കപ്പ് അനിൽ നേമം. ആർട്ട് ഡയറക്ടർ രജീഷ് കെ സൂര്യ. സ്റ്റിൽസ് ഹരി തിരുമല,ശാലു പേയാട്. ആക്ഷൻ കൊറിയോഗ്രാഫി ഡ്രാഗൺ ജിറോഷ്.കൊറിയോഗ്രാഫി ഡെന്നി പോൾ.പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി കൊല്ലം.

ഒരു മദ്യപാനിയായ യുവാവിന്റെ വൈരുദ്ധ്യമാർന്ന ജീവിതശൈലിയാണ് ചിത്രം പറയുന്നത്. ജീവൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ സമ്പന്നമാർന്ന വസന്തകാലവും, ദുരന്ത നാളുകളിലെ കൈപ്പേറിയ അനുഭവങ്ങളും ചിത്രത്തിൽ വരച്ചുകാട്ടുന്നു. ജീവൻ എന്ന ടൈറ്റിൽ
കഥാപാത്രത്തെ സിനു സിദ്ധാർത്ഥ് അവതരിപ്പിക്കുന്നു. ഒരേസമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനേതാവായും ഡി യോ പി ആയും സിനു ചിത്രീകരണം പൂർത്തിയാക്കി.പ്രീതി ക്രിസ്റ്റീന പോൾ നായികയാവുന്നു. കായൽ എന്ന കഥാപാത്രത്തെയാണ് പ്രീതി അവതരിപ്പിക്കുന്നത്. മറ്റ് പ്രധാന അഭിനേതാക്കൾ. റൂബി ബാലൻ വിജയൻ, വിവിയ ശാന്ത്. നവോമി മനോജ്, സുഭാഷ് പന്തളം. കൂടാതെ വളരെ മർമ്മപ്രധാനമായ കഥാപാത്രത്തെ സുനിൽ പണിക്കർ അവതരിപ്പിച്ചിരിക്കുന്നു.പി ആർ ഒ. എം കെ ഷെജിൻ.

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.