25 April 2025, Friday
KSFE Galaxy Chits Banner 2

മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി

Janayugom Webdesk
ആലപ്പുഴ
April 5, 2022 6:26 pm

ആലപ്പുഴ: മണ്ണെണ്ണ വിലവർദ്ധനവ് പിൻവലിക്കണമെന്നും കേരളത്തിനുള്ള മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കണമെന്നും, മത്സ്യ ബന്ധനത്തിനുള്ള ഇന്ധനത്തിന് പ്രത്യേക സബ്സിഡി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി വി സി മധു, കെ സി കുഞ്ഞുമോൻ, പി ബി ജോർജ്ജ്, കെ കെ ഗോപി, യേശുദാസ്, നിജാ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.