23 September 2024, Monday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
May 9, 2022 3:24 pm

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗവും, ആരോഗ്യവകുപ്പും പരിശോധന ശക്തമാക്കി. ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും പരിശോധനകൾ വ്യാപിപ്പിച്ചു. പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത നിരവധി ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആരോഗ്യവകുപ്പിന്റെ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം വ്യാപകമായി ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്. ഭക്ഷ്യ വസ്തുക്കൾ, ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്കും പാളയത്തെ ഹോസ്റ്റലിനും നോട്ടീസ് നൽകി. പാളയം കുന്നുകുഴിയിലെ കെ പി ഹോസ്റ്റലിൽ മേയർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തിയത്.

കണ്ണൂർ, ആലപ്പുഴ, ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ, വയനാട് എന്നിവിടങ്ങിൽ നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങളും, പഴകിയ മത്സ്യം, മാംസം എന്നിവ കണ്ടെടുത്തു.

വയനാട് കൽപ്പറ്റയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗമാണ് മിന്നൽ പരിശോധന നടത്തിയത്. ആറു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

Eng­lish summary;The Food Secu­ri­ty Depart­ment has inten­si­fied inspec­tions in the state

You may also like this video;

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.