19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 13, 2024
September 21, 2024
August 17, 2024
July 22, 2024
June 24, 2024
January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023

വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മെ രോഗത്തിന്റെ തടവറയിലേക്ക് നയിക്കുന്നു ; മന്ത്രി പി പ്രസാദ്

Janayugom Webdesk
കോന്നി
January 17, 2023 11:54 am

പുറത്ത് നിന്നും നാം വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മെ രോഗത്തിന്റെ തടവറയിലേക്കാണ് നയിക്കുന്നതെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രമാടം നേതാജി ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ച മധുരമം ഹരിതം പദ്ധതി ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നാം കഴിക്കുന്ന ഭക്ഷണം ആണ് ജീവിതത്തിന്റെയും മരണത്തിന്റെയും തിരഞ്ഞെടുപ്പ് നടക്കുന്നത്.കൃഷി ചെയ്യാത്തവർ എല്ലാം കൃഷിയുടെ ആനുകൂല്യം പറ്റുന്നവർ ആണ്.വാങ്ങി കഴിക്കുമ്പോൾ ലാഭം മാത്രമാണ് നമ്മുടെ ലക്ഷ്യം.എന്നാൽ അത് കാലക്രമേണ നമ്മെ രോഗത്തിലേക്ക് തള്ളിവിടും. എന്നാൽ നാം അത് തിരിച്ചറിയുന്നില്ല. കർഷകർ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്ന് നാം മനസിലാക്കണം.

പമ്പയും അച്ചൻകോവിലാറും ഒഴുകുന്ന ജില്ലയിൽ ധാരാളം കരിമ്പ് വിളഞ്ഞിരുന്നു.നമ്മുടെ ജില്ലയിൽ എന്തുകൊണ്ട് ഇത് വീണ്ടും പ്രാവർത്തികമാക്കി കൂടാ എന്നതാണ് ഈ കുട്ടികൾ നമുക്ക് കാട്ടി തരുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.

കാർഷിക ക്ലബ്ബ് ഉത്‌ഘാടനം ബി രവീന്ദ്രൻപിള്ള നിർവഹിച്ചു.പ്രമാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമൃത സജയൻ,ഗ്രാമ പഞ്ചായത്ത് അംഗം ലിജ ശിവപ്രകാശ്,പി റ്റി എ പ്രസിഡണ്ട് ഫ. ജിജി തോമസ്,നേതാജി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ദിലീപ് ആർ,കോന്നി അഗ്രികൾച്ചറൽ അസിന്റന്റ് ഡയറക്ടർ ഷിജുകുമാർ,പ്രമാടം കൃഷി ഓഫീസർ ഇൻചാർജ്ജ് ഷിബിൻ ഷാജി,അസിസ്റ്റന്റ് അഗ്രികൾചറൽ ഓഫീസർ ഷിബിൻ ഷാജി,പ്രമാടം അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ സരസ്വതി എസ്,സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ,കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി ‚മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി രാജേന്ദ്രൻ പിള്ള,ബാലൻ മാസ്റ്റർ,പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.രണ്ട് വർഷത്തേക്ക് പാട്ടത്തിന് എടുത്ത രണ്ടര ഏക്കർ കൃഷിയിടത്തിൽ ആണ് വിദ്യാർഥികൾ കൃഷി ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: The foods we buy lead us to the prison of dis­ease; Min­is­ter P Prasad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.