
വയനാട് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കേഴമാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി വനംവകുപ്പ്. മൂടക്കൊല്ലി സ്വദേശികളായ അനില്‍ മാവത്ത് (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് എന്ന ജോയി (62), കള്ളിയാട്ട്കുന്നേല്‍ വിഷ്ണു ദിനേശ് (28) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. നാല്‍വര്‍സംഘം സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ വരുന്ന ചെതലത്ത് റേഞ്ചിലുള്‍പ്പെട്ട മൂടക്കൊല്ലി വനഭാഗത്ത് നിന്ന് കേഴ മാനിനെ വേട്ടയാടി പിടിക്കുകയായിരുന്നു. മാനിന്റെ ജഡത്തിന് പുറമെ നാടന്‍ തോക്ക്, കാര്‍ എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
രണ്ടുമാസത്തിനിടെ മൂടക്കൊല്ലി വനമേഖലയില്‍ നിന്നും തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ടസംഘമാണിത്. രണ്ട് സംഭവങ്ങളുടെയും പശ്ചാലത്തില്‍ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ അറിയിച്ചു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ പി. അബ്ദുല്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി വി സുന്ദരേശന്‍, എം എസ് സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി ഷൈനി, പി അനീഷ, സി വി രഞ്ജിത്ത്, പി ബി അശോകന്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് രവി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.