ചന്ദന മരങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി വനം വകുപ്പ് . രാമക്കൽമെടിന് സമീപം ബാലൻപിള്ളസിറ്റിയിൽ നിന്നും ചന്ദന മരങ്ങൾ മോഷണം പോയ സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വനംവകുപ്പ് വിജിലൻസ് വിങ്ങും നെടുങ്കണ്ടം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
രാമക്കൽമെട് കാവുങ്കൽ സജിമോന്റെ ഭാര്യ രാഖിമോൾ കഴിഞ്ഞ ദിവസം വനം വകുപ്പ്, പൊലീസ് എന്നിവർക്ക് ചന്ദനം വെട്ടി കടത്തുന്നതിനെ ഏലം നശിപ്പിച്ചുവെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥലത്തുനിന്നും കടത്തിയ എട്ട് ചന്ദന മരങ്ങളുടെ കുറ്റികള്‍ കണ്ടെത്തി. മോഷ്ടാക്കൾ ഉപേക്ഷിച്ച് പോയ ചന്ദനമരങ്ങളുടെ ശിഖരങ്ങൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
ചന്ദന മരത്തിന്റെ മോഷണവുമായി ബന്ധപ്പെട്ട് രൂപകരിച്ച മൂന്നംഗ ടീം അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സിഐ ബി എസ് ബിനു അറിയിച്ചു. മോഷണം വ്യാപകമായ സാഹചര്യത്തിൽ അന്വേഷണവും രാത്രികാല പെട്രോളിങ്ങും ശക്തമാക്കാനാണ് വനംവകുപ്പ് കല്ലാർ സെക്ഷന് നൽകിയിരിക്കുന്ന നിർദ്ദേശം.
English summary;The forest department has intensified its probe into the theft of sandalwood trees
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.