23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024
October 25, 2024
October 21, 2024
October 14, 2024
October 14, 2024

വ്യാജകത്ത് വിവാദം; മേയര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Janayugom Webdesk
തിരുവനന്തപുരം
December 16, 2022 12:06 pm

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിലേതെന്നു പറയുന്ന വ്യാജ കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.മുൻ കൗൺസിലർ ജി എസ് സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്. മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ വ്യാജക്കത്ത്‌ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കോർപറേഷനിൽ ഒഴിവുള്ള 295 തസ്‌തികയിലേക്ക്‌ പാർടി പ്രവർത്തകരെ നിയമിക്കാൻ ലിസ്‌റ്റ്‌ ചോദിച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‌ മേയർ ആര്യ രാജേന്ദ്രൻ എഴുതിയെന്ന മട്ടിലുള്ളതായിരുന്നു കത്ത്‌. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്.

അത്തരം ഒരു കത്ത് എഴുതിയിട്ടിലെന്ന് മേയറും അത് കെെപറ്റിയിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും പറഞ്ഞിരുന്നു.ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടതും ഹര്‍ജി തള്ളാന്‍ കാരണമായി.

Eng­lish Summary:

The Forgery Let­ter Con­tro­ver­sy; The High Court reject­ed the plea seek­ing a CBI probe against the mayor

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.