3 March 2026, Tuesday

Related news

February 21, 2026
February 13, 2026
February 11, 2026
January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026

നാലാംഘട്ടം ഇന്ന്; 96 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2024 6:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഒമ്പത് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് പോളിങ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ 13 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുക. മഹാരാഷ്ട്ര (11), പശ്ചിമ ബംഗാള്‍ (8), മധ്യപ്രദേശ് (8), ഒഡിഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ 175 ഉം ഒഡിഷയില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കും പോളിങ് നടക്കും. ആകെ 1717 സ്ഥാനാർത്ഥികള്‍ മത്സരരംഗത്തുണ്ട്. 1.92 ലക്ഷം പോളിങ് ബൂത്തുകളിലായി 17.70 കോടിയിലധികം വോട്ടർമാർ നാലാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.

Eng­lish Sum­ma­ry: The fourth phase is today; Judg­ment writ­ing in 96 constituencies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.