രാജ്യത്ത് ജൂൺ 22 ഓടെ കോവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് ഐഐടി കാൺപൂരിലെ വിദഗ്ദർ. ജൂൺ 22 മുതൽ ഒക്ടോബർ 24 വരെ നാലാം തരംഗം ഉണ്ടായേക്കുമെന്നാണ് പ്രവചനം. തരംഗത്തിന്റെ തീവ്രത, പുതിയ വകഭേദങ്ങളുടെ ആവിർഭാവം, വാക്സിനേഷൻ നിരക്ക്, ബൂസ്റ്റർ ഡോസുകൾ എന്നിവയെ ആശ്രയിച്ചായിരിക്കും നാലാം തരംഗത്തിന്റെ തീവ്രതയെന്നും പഠനത്തില്‍ പറയുന്നു.
ഓഗസ്റ്റ് 15 മുതൽ 31 വരെ വ്യാപനം ഉച്ചസ്ഥായിലെത്തുകയും ശേഷം കുറയുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് മൂന്നാം തവണയാണ് ഐഐടി കാൺപൂരിലെ ഗവേഷകർ രാജ്യത്ത് കോവിഡ് തരംഗം പ്രവചിക്കുന്നത്. അതേസമയം മറ്റു പ്രധാനപ്പെട്ട വകഭേദങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഈ വര്‍ഷത്തോടെ കോവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
English Summary: The fourth wave of covid in the country is in June, according to a study
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.