
യുവതിയെ നിരന്തരമായി മെസേജ് അയച്ച് ശല്യപ്പെടുത്തിയ സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിലിനാണ് സസ്‌പെന്‍ഷന്‍. യുവതിയുടെ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതോടെയാണ് നടപടി. 2022 നവംബര്‍ മാസത്തില്‍ തിരുവല്ലയില്‍ വച്ചുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. പിന്നീട് വാട്‌സാപ്പിലൂടെ ഇവര്‍ക്ക് നിരന്തരം മെസേജ് അയക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.