19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 10, 2024
December 8, 2024
December 6, 2024
December 3, 2024
November 19, 2024
November 19, 2024
November 3, 2024
October 28, 2024
October 28, 2024

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി

Janayugom Webdesk
റാഞ്ചി
September 4, 2022 12:10 pm

ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. വിവാഹവാഗ്ദാനം നല്‍കി 14 വയസുകാരിയുമായി അടുപ്പം സ്ഥാപിച്ചാണ് ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ദുക ജില്ലയിലെ മുഫാസില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

പ്രതി അര്‍മാന്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. പ്രതിക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് എസ്പി അമ്പര്‍ ലക്ര പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പും എസ്‌സി-എസ്ടി ആക്റ്റും ചുമത്തിയിട്ടുണ്ട്. പതിനാലുകാരിയായ പെണ്‍കുട്ടിയെ കെലപ്പെടുത്തിയ ശേഷമാണോ ജീവനോടെയാണോ കെട്ടിത്തൂക്കിയതെന്നറിയാന്‍ പരിശോധനാഫലങ്ങള്‍ വരേണ്ടതുണ്ട്. ബന്ധുവായ സ്ത്രീക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.

Eng­lish sum­ma­ry; The girl was raped and killed and then hanged on a tree

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.