21 January 2026, Wednesday

Related news

January 16, 2026
January 12, 2026
January 6, 2026
January 6, 2026
November 15, 2025
November 15, 2025
August 9, 2025
August 8, 2025
August 2, 2025
June 29, 2025

പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തു; പ്രതിക്ക് 25 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി

Janayugom Webdesk
നെടുങ്കണ്ടം
July 22, 2023 6:48 pm

പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കട്ടപ്പന പോക്സോ കോടതി. 2021 ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലാണ് പാലക്കാട് ജില്ലയിൽ ആലത്തൂർ സ്വദേശി രഞ്ജിത് (25)നെ ശിക്ഷിച്ചത്. 

വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സുസ്മിത ജോൺ ഹാജരായി. ഇന്ത്യൻ പിനൽ കോഡ് വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 10000/- രൂപ പിഴയും, പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും 25000/- രൂപ പിഴയും ആണ് ശിക്ഷ. ഫൈൻ ഒടുക്കിയില്ലെങ്കിൽ ഒൻപത് മാസം അധിക തടവും അനുഭവിക്കണം. 

Eng­lish Sum­ma­ry: The girl was raped in her house; The court sen­tenced the accused to 25 years rig­or­ous impris­on­ment and a fine of Rs 25,000

You may also like this video 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.