23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

സ്വർണക്കപ്പ് കോഴിക്കോട്ടെത്തി; വരവേറ്റ് കലാസ്വാദകരും മന്ത്രിമാരും

Janayugom Webdesk
കോഴിക്കോട്
January 2, 2023 9:26 pm

കൗമാര കലയുടെ ജില്ലാതല ജേതാക്കൾക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് എത്തി. ശക്തമായ സുരക്ഷയിലാണ് നൂറ്റിപതിനേഴര പവൻ വരുന്ന സ്വർണ്ണ കപ്പ് പാലക്കാട്ടുനിന്നും കോഴിക്കോട്ടേക്ക് എത്തിച്ചത്. 2019 ൽ കാസർക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വർണ്ണകപ്പ് പാലക്കാട് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷം കലോത്സവം നടത്താതിരുന്നതിനാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വര്‍ണ്ണക്കപ്പ് ഇവിടെത്തന്നെയാണ് സൂക്ഷിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെ ഡിഡിഇ ട്രഷറിയിലെ ലോക്കറിലെത്തി സ്വർണ്ണകപ്പ് ഏറ്റുവാങ്ങി. കോഴിക്കോട്ട് എത്തിയ കപ്പ് മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍കോവിലും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടർന്ന് പത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് നഗരത്തിലെത്തി. മാനാഞ്ചിറ സ്ക്വയറിൽ രണ്ടു മണിക്കൂറോളം സ്വർണ്ണക്കപ്പ് പ്രദർശനത്തിന് വെച്ചു. 

Eng­lish Sum­ma­ry: The gold cup reached Kozhikode; Art con­nois­seurs and min­is­ters were welcomed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.