11 January 2026, Sunday

ലഹരിയില്‍ നിന്ന് യുവത്വങ്ങളെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ നടപ്പാക്കണം; എ ഐ വൈ എഫ്

Janayugom Webdesk
അഗളി
March 10, 2025 4:14 pm

എഐവൈഎഫ് അട്ടപ്പാടി മണ്ഡല കൺവെൻഷൻ അഗളി സി പി ഐ ഓഫീസിൽ സിപിഐ ജില്ല അസി. സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് അട്ടപ്പാടി മണ്ഡലം സെക്രട്ടറി അരുൺ ഗാന്ധി സ്വാഗതവും പ്രസിഡന്റ് കാർത്തിക് അധ്യക്ഷതയും വഹിച്ചു. ജില്ലാ പ്രസിഡന്റ് പി നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ എക്സി.അംഗം സി രാധാകൃഷ്ണൻ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, സിപിഐ മണ്ഡലം സെക്രട്ടറി ഡി രവി, അസി. സെക്രട്ടറി കെ ആർ രവീന്ദ്രദാസ്, സെക്രട്ടറിയേറ്റ് അംഗം പിജി ബാബു തുടങ്ങിയവർ സംസാരിച്ചു. കോട്ടത്തറയിൽ നിന്നും ആനക്കട്ടി വരെയുള്ള അന്തർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങാമെന്നും കൺവൻഷൻ തീരുമാനിച്ചു. ഭാരവാഹികളായി മുരുകേഷ് ചെറുനാലി (പ്രസിഡന്റ്), കെ സി ഷിനോജ് (സെക്രട്ടറി), രഞ്ജിത്ത് സി ആർ, അലി സി കെ (ജോയിൻ സെക്രട്ടറിമാര്‍), പ്രജ, വിഷ്ണു (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.