16 December 2025, Tuesday

Related news

December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025
August 5, 2025
August 1, 2025

ചെലവുകള്‍ക്കായി അധിക തുക അനുവദിക്കണമെന്ന് താനല്ല, രാജ്ഭവനാണ് ആവശ്യപ്പെട്ടത്; ന്യായവാദവുമായി ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
November 13, 2023 9:33 pm

ചെലവുകള്‍ക്കായി അധിക തുക അനുവദിക്കണമെന്ന് താനല്ല, രാജ്ഭവനാണ് ആവശ്യപ്പെട്ടതെന്ന വാദവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . രാജ്ഭവന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ല. ഇത് സംബന്ധിച്ച ഒരു ഫയലിലും താന്‍ ഒപ്പിട്ടിട്ടില്ല. രാജ്ഭവനും സര്‍ക്കാരുമായാണ് കത്തിടപാട് നടക്കുന്നത്. അധിക പണം വേണമെന്ന് ആവശ്യപ്പെട്ട് താന്‍ അയച്ച ഒരു കത്ത് എങ്കിലും സര്‍ക്കാര്‍ കാണിക്കട്ടെ. സമ്മര്‍ദതന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ സംബന്ധിച്ച് താന്‍ ചോദിച്ച കാര്യങ്ങളില്‍ വിശദീകരണം ലഭിച്ചിട്ടില്ല. ഇനിയും വ്യക്തത വരുത്തേണ്ട കാര്യങ്ങളുണ്ട്. അതിനാലാണ് ബില്ലുകളില്‍ ഒപ്പിടാത്തതെന്നും താന്‍ രാജ്ഭവനിലെ റബ്ബര്‍ സ്റ്റാമ്പ് അല്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sum­ma­ry: The Gov­er­nor said that it was the Raj Bha­van, not him, who had asked for the addi­tion­al amount to be sanc­tioned for expenses
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.