സംസ്ഥാനത്ത് കോവിഡിന്റെ തീവ്ര വകഭേദങ്ങളായ ഒമിക്രോണും ഡെൽറ്റയും സജീവമായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അനാവശ്യ യാത്രകളും ആൾക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ 100 ശതമാനം വർധനവാണ് ഉണ്ടായത്.
20 മുതൽ 40 വയസുവരെ പ്രായമുള്ളവരിലാണ് രോഗബാധ കൂടുതൽ. ഇക്കൂട്ടത്തില്‍ ആരോഗ്യപ്രവർത്തകരും രോഗബാധിതരാകുനന്നുണ്ട്. അതിനാൽ നിശ്ചയമായും എല്ലായിടത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. പാർട്ടി സമ്മേളനങ്ങളിൽ ഉൾപ്പെടെ ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഡെൽറ്റ വകഭേദമാണ് സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കാന്‍ പ്രധാന കാരണമായി കാണുന്നത്. ഒമിക്രോൺ ക്ലസ്റ്ററുകൾ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടില്ല.
ENGLISH SUMMARY:The Health Minister said that unnecessary trips should be avoided
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.