ചൂട് ഉയരുന്നത് രാജ്യത്തിന്റെ ഭക്ഷ്യശേഖരത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 123 വര്‍ഷത്തിന് ശേഷം ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയ ഫെബ്രുവരിയാണ് കടന്നുപോയത്. 1901ന് ശേഷമുള്ള ഫെബ്രുവരിയിലെ ഉയര്‍ന്ന താപനിലയായ 29.5 ഡിഗ്രി സെൽഷ്യസ് ഇത്തവണ രേഖപ്പെടുത്തി. മാര്‍ച്ചിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് വിലയിരുത്തല്‍.
താപനിലയിലുണ്ടായ ഈ മാറ്റം കാര്‍ഷിക മേഖലയില്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യമേഖലയ്ക്കും വലിയ വെല്ലുവിളിയുയര്‍ത്തും. കാര്‍ഷിക മേഖലയില്‍ ഗോതമ്പ് അടക്കമുള്ള റാബി വിളകളേയും പഴവര്‍ഗങ്ങളുടെ വിളവെടുപ്പിനുമാകും ഈ ചൂടേറിയ കാലാവസ്ഥ തിരിച്ചടിയാകുക. മാര്‍ച്ച് മുതല്‍ മേയ് മാസം വരെയുള്ള കാലയളവില്‍ മഴ തീരെ ഉണ്ടാവില്ലെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കടുത്ത ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ ശേഖരത്തെയടക്കം സാരമായി ബാധിക്കും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തവണ ഗോതമ്പ് ഉല്പാദനത്തിൽ 15 മുതൽ 20 ശതമാനം വരെ ഇടിവ് സംഭവിച്ചു കഴിഞ്ഞു. പയർവർഗങ്ങളുടെയും കടുകിന്റെയും ഉല്പാനം മന്ദഗതിയിലാക്കും. ഉല്പാദനം കുറയുന്നത് വിലക്കയറ്റത്തിനും കാരണമാകും.
കോവിഡ് കാലത്ത് കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടതോടെ രാജ്യത്ത് സംഭരിച്ച് വച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ ജനങ്ങൾക്ക് വിവിധ പദ്ധതികൾ വഴി വിതരണം ചെയ്തിരുന്നു. ഇതോടെ ഭക്ഷ്യശേഖരത്തില്‍ വലിയ ഇടിവുണ്ടായി. വീണ്ടും ഒരു വരൾച്ചയും ഉല്പാദനത്തിലെ ഇടിവും നേരിടേണ്ടി വന്നാൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഗോതമ്പ് ഉല്പാദനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.
രാജ്യത്തെ വാര്‍ഷിക വൈദ്യുതി ഉപഭോഗത്തില്‍ ഒമ്പത് ശതമാനം വര്‍ധനവ്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം വൈദ്യുതി ഉപയോഗം 117.84 ബില്യണ്‍ യൂണിറ്റിലെത്തി. താപനിലയിലെ വര്‍ധന കാരണം വൈദ്യുതി ഉപഭോഗം മാര്‍ച്ചില്‍ വീണ്ടും കൂടുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
2021 ഫെബ്രുവരിയില്‍ 103.25 ബില്യണ്‍ യൂണിറ്റായിരുന്ന വൈദ്യുത ഉപഭോഗം അടുത്ത വര്‍ഷം 108.03 ആയി ഉയര്‍ന്നു. 2020ല്‍ ഇത് 108.03 ബില്യണ്‍ യൂണിറ്റായിരുന്നു. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് വൈദ്യുതി നിലയങ്ങള്‍ക്ക് പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
English Summary;The heat will burn; Experts say that agricultural production will decrease
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.