അറബിക്കടലിലെ ഒഎൻജിസിയുടെ ഓയിൽ റിഗ്ഗിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ അറബിക്കടലിൽ വീണു.
മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് സംഭവം. രണ്ടു പൈലറ്റുമാർ അടക്കം ഒൻപതുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഇതിനോടകം ഇതിൽ ആറുപേരെ രക്ഷപ്പെടുത്തിയതായി ഒഎൻജിസി അറിയിച്ചു. വെള്ളത്തിൽ വീണ മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഓയിൽ റിഗ്ഗിനോട് ചേർന്ന് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാദൗത്യം.
റിഗ്ഗിലെ ലാൻഡിങ് മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഹെലികോപ്റ്റർ വീണത്. ഹെലികോപ്റ്ററിനോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്ളോട്ടേഴ്സ് ഉപയോഗിച്ച് ലാൻഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്.
ഹെലികോപ്റ്ററിൽ ആറ് ഒഎൻജിസി ജീവനക്കാരും ഒഎൻജിസിയ്ക്ക് വേണ്ടി കോൺട്രാക്ട് എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. അപകടത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
English summary;The helicopter went out of control and crashed into the sea
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.