കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാനസർക്കാരും കന്യാസ്ത്രീയും നൽകിയ അപ്പീലുകളില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നോട്ടീസ്. പ്രതിയെ വെറുതെ വിട്ടത് ചോദ്യം ചെയ്യുന്ന അപ്പീലുകളില്‍ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നു. പ്രോസിക്യൂഷൻ തെളിവുകൾ വിചാരണക്കോടതി വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെയും കന്യാസ്ത്രീയുടേയും വാദം. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവിൽ പിഴവുകളുണ്ടെന്നും അപ്പീൽ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ കോടതി വിശകലനം ചെയ്തിട്ടില്ല, പ്രതിഭാഗം നൽകിയ തെളിവുകൾ മുഖവിലക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നൽകിയ അഭിമുഖത്തിന്റെ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറഞ്ഞിരുന്നു.
വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഇതാണ് ബിഷപ്പ് ചൂഷണം ചെയ്തത്. ഇത്തരം സാഹചര്യങ്ങൾ അതീജീവിച്ച് കന്യാസ്ത്രീ നൽകിയ തെളിവുകൾക്ക് പ്രാധാന്യം വിചരണക്കോടതി നൽകിയില്ല. സംരക്ഷകനാണ് വേട്ടക്കാരനായി മാറിയത്. ഇത്തരമൊരു സാഹചര്യത്തിൽ വസ്തുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതിയുടെ വിധി. സുപ്രീംകോടതി ഉത്തരവുകൾക്ക് പോലും വിരുദ്ധമാണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ ഉത്തരവെന്നും അപ്പീലിൽ സർക്കാർ പറയുന്നു.
കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. തെളിവുകൾ കൃത്യമായി പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി എന്ന് അപ്പീലിൽ പരാതിക്കാരി പറയുന്നു. മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ആവർത്തിച്ചുള്ള ബലാത്സംഗം, അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവെയ്ക്കൽ, സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ. തുടങ്ങി ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.
English summary;The High Court accepted the appeal against the acquittal of Bishop Franco
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.