എൽഗാർ പരിഷത്ത് കേസിൽ സ്ഥിരം മെഡിക്കൽ ജാമ്യം തേടി കവിയും ആക്ടിവിസ്റ്റുമായ വരവര റാവു സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എസ് ബി ശുക്രെ, ജി എ സനപ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനായി വരവര റാവു തലോജ ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങാനുള്ള സമയം മൂന്ന് മാസത്തേക്ക് നീട്ടുകയും ചെയ്തു.
ജാമ്യത്തിലിറങ്ങിയ തന്നെ മുംബൈക്ക് പകരം ഹൈദരാബാദിൽ തങ്ങാൻ അനുവദിക്കണമെന്ന വരവര റാവുവിന്റെ അപേക്ഷയും ബെഞ്ച് തള്ളി. നവി മുംബൈയിലെ തലോജ ജയിലിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും അവിടത്തെ മോശം ശുചിത്വ സാഹചര്യങ്ങളെക്കുറിച്ചും വരവര റാവുവിന്റെ അഭിഭാഷകൻ ആനന്ദ് ഗ്രോവർ ഉന്നയിച്ച നിരവധി അവകാശവാദങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള എല്ലാ ജയിലുകളിലെയും അസൗകര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ മഹാരാഷ്ട്ര ജയിൽ ഇൻസ്പെക്ടർ ജനറലിന് കോടതി നിർദ്ദേശം നൽകി. ഈ വർഷം ഏപ്രിൽ 30നകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചു.
എൽഗർ പരിഷത്ത് കേസിന്റെ വിചാരണ വേഗത്തിലാക്കാനും വിചാരണ നടപടികൾ ദൈനംദിന അടിസ്ഥാനത്തിൽ നടത്താനും പ്രത്യേക എൻഐഎ കോടതിയോട് നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ താൽക്കാലിക മെഡിക്കൽ ജാമ്യത്തിൽ ജയിൽ മോചിതനായ വരവര റാവു മൂന്ന് ഹർജികൾ സമർപ്പിച്ചിരുന്നു.
പാർക്കിൻസൺസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളുള്ള വരവര റാവു മുംബൈയിലെ ബാന്ദ്രയിൽ ചില ക്രിസ്റ്റീൻ മിഷനറിമാർ വാടകയ്ക്ക് നൽകിയ കോൺഫറൻസ് സൗകര്യത്തിലാണ് താമസിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മുതിർന്ന പൗരന്മാരും ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരുമായ നൂറുകണക്കിന് മറ്റ് തടവുകാർ ജയിലിൽ തുടരുകയും അവർക്ക് ജയിൽ ആശുപത്രിയിൽ വൈദ്യസഹായം നൽകുകയും ചെയ്തുവെന്ന് സിംഗ് വാദിച്ചിരുന്നു.
English Summary: The High Court has rejected a petition filed by poet Varavara Rao seeking permanent medical bail
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.