11 May 2024, Saturday

Related news

May 10, 2024
May 8, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024

ജസ്റ്റിസ് വി കെ മോഹനന്‍ കമീഷന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചു

Janayugom Webdesk
കൊച്ചി
August 11, 2021 6:25 pm

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍കടത്തു കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യാജതെളിവുണ്ടാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി കെ മോഹനന്‍ കമീഷന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യമന്ത്രിക്ക് തല്‍കാലം നോട്ടീസില്ല. വിശദമായ വാദം പിന്നീട് കേള്‍ക്കും. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ചെയ്‌തു. കോടതിയുടേത് ഇടക്കാല ഉത്തരവാണ്. ഹർജിയിൽ വിശദമായ വാദം കേൾക്കും

കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ നൽകിയ ഹർജിയിൽ ഇഡി വാദം. കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല.
അതേസമയം , ജൂഡിഷ്യൽ കമ്മിഷന് എതിരായ ഇഡി ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇഡി കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സർക്കാരിന് എതിരെ ഹർജി നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു.

ENGLISH SUMMARY:The High Court has stayed the appoint­ment of Jus­tice VK Mohanan Commission
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.