10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 10, 2025
July 9, 2025
July 8, 2025
July 5, 2025
June 30, 2025
June 29, 2025
June 26, 2025
June 18, 2025
June 2, 2025

പരാതി നൽകാനുള്ള അവസരം ഉപയോഗിക്കാതെ കോടതിയെ സമീപിക്കരുത്: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
May 8, 2024 9:26 pm

മിനിമം വേതന നിയമ അതോറിറ്റിക്കുമുന്നിൽ വിശദീകരണം നൽകാൻ മതിയായ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താതെ, കോടതിയെ സമീപിക്കാനാകില്ലെന്ന് ഹൈക്കോടതി. തൊഴിലാളികൾക്ക് ന്യായമായ വേതനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മിനിമം വേതന നിയമത്തിന്റെ ക്ഷേമ ലക്ഷ്യം ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നിരീക്ഷണം. ജീവനക്കാർക്ക് മിനിമം വേതനം നൽകാതിരുന്ന ഹോട്ടലുടമയ്ക്കെതിരെ കൊല്ലം ഡെപ്യൂട്ടി ലേബർ കമീഷണർ ഇറക്കിയ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. 

കൊല്ലം ഡെപ്യൂട്ടി ലേബർ കമീഷണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം പരവൂരിലെ ഹോട്ടലുടമ സുജാതാദേവിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2009 മെയ് ഒന്നിനും ഒക്ടോബർ 30നും ഇടയിലുള്ള കാലയളവിൽ ഏഴ് തൊഴിലാളികൾക്ക് മിനിമം വേതനം നൽകിയിട്ടില്ലെന്നും വേതനകുടിശ്ശികയും നഷ്ടപരിഹാരവും ഉൾപ്പെടെ 1,58,958 രൂപ നൽകണമെന്നുമായിരുന്നു ഡെപ്യൂട്ടി ലേബർ കമീഷണറുടെ ഉത്തരവ്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Eng­lish Summary:Don’t go to court with­out tak­ing oppor­tu­ni­ty to file com­plaint: HC
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.