22 January 2026, Thursday

Related news

January 12, 2026
November 14, 2025
November 8, 2025
October 16, 2025
October 8, 2025
July 8, 2025
July 5, 2025
July 2, 2025
June 26, 2025
June 13, 2025

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
June 13, 2025 3:24 pm

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിയമപരമായ അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. ഭരണഘടനയുടെ 73-ാം അനുശ്ചേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമനമെടുക്കാമെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി .മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായാണ് ഹൈക്കോടതി വിമർശിച്ചത്. കേന്ദ്ര നിലപാട് തിരുത്തണമെന്ന് കോടതി പറഞ്ഞു. 

വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്ന ദുരന്തനിവാരണ അതോരിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്തെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു എന്നാൽ വായ്പ എഴുതിത്തള്ളാന്‍ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവർത്തിച്ചത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയതാണ് കാരണമെന്നും കേന്ദ്രം ന്യായീകരിച്ചു.തുടർന്നാണ് കോടതി കടുത്ത വിമർശനത്തിലേക്ക് കടന്നത്. കേന്ദ്ര സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ചൂണ്ടിക്കാട്ടി.

നിങ്ങള്‍ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു.കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ട്.ഭരണഘടനയുടെ 73-ാം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി ഓർമ്മിപ്പിച്ചു. വിമർശനത്തെ തുടർന്ന് കേന്ദ്ര സർക്കാർ നിലപാട് മാറ്റി. വായ്പ എഴുതിത്തള്ളാന്‍ അധികാരമില്ലെന്ന് പറയുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. എന്നാൽ ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.എന്നാൽ രാജ്യത്ത് ഒരു നിയമമുണ്ടെന്നും വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാനാകുമെന്നും കോടതി ഒരിക്കൽ കൂടി കേന്ദ്ര സർക്കാരിനെ ഒർമ്മിപ്പിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ കേന്ദ്ര സര്‍ക്കാര്‍ അശക്തരെന്ന് പറയേണ്ടി വരുമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.