18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024
September 6, 2024

മകളെ പീഡിപ്പിച്ച അച്ഛന് മരണംവരെ തടവ് ശരിവച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 15, 2022 10:00 pm

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ അച്ഛനെതിരായ പോക്സോ കുറ്റങ്ങൾ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളിൽ വിധിച്ച മരണം വരെ തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി. രണ്ടുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തി കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് പോക്സോ കുറ്റങ്ങൾ റദ്ദാക്കിയത്.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ നാൽപ്പത്തിനാലുകാരനായ അച്ഛൻ നൽകിയ അപ്പീൽ ഹർജിയാണ് കോടതി പരിഗണിച്ചത്. മദ്യപനും സ്ഥിരം പ്രശ്നക്കാരനുമായ പ്രതി ഭാര്യയെ പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പെൺകുട്ടി അധ്യാപികയോട് പറഞ്ഞതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ അറിയിച്ചു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും അമ്മയും അധ്യാപികയും നൽകിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണക്കോടതി പ്രതിക്ക് മരണംവരെ തടവ് ശിക്ഷ വിധിച്ചത്. ഇതിനുപുറമേയാണ് പോക്സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ ഹെഡ്മിസ്ട്രസ് നൽകിയ സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് വിലയിരുത്തിയാണ് പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കിയത്. 

Eng­lish Sum­ma­ry: The High Court upheld the death sen­tence for the father who tor­tured his daughter

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.