22 January 2026, Thursday

മലയോര ഹൈവേ പട്ടിക്കാട് വിലങ്ങന്നൂർ റീച്ച് നാടിന് സമർപ്പിച്ചു

250 കിലോമീറ്റർ ഈ വര്‍ഷം പൂർത്തിയാകും : മന്ത്രി പി എ മുഹമ്മദ് റിയാസ് 
Janayugom Webdesk
തൃശൂര്‍
March 16, 2025 11:27 am

സംസ്ഥാന സർക്കാർ കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച ജില്ലയിലെ ആദ്യ മലയോര ഹൈവേ പട്ടിക്കാട് വിലങ്ങന്നൂർ റീച്ചിന്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. മലയോര ഹൈവേയുടെ 793 കിലോമീറ്ററില്‍ വരുന്ന 250 കിലോമീറ്റർ റോഡ് ഈ വര്‍ഷത്തോടെ പൂർത്തിയാകും. ജനസാന്ദ്രത ഇന്ത്യയേക്കാൾ മൂന്നിരട്ടി കൂടുതലാണ് കേരളത്തിൽ. ജനസാന്ദ്രത കണക്കിലെടുത്ത് മലയോര ഹൈവേ, തീരദേശ ഹൈവേ, ആറ് വരി ദേശീയ പാത എന്നിവയാണ് സർക്കാർ നിർമ്മിക്കാൻ പദ്ധതിയിട്ടത്. അതിനായി 5580 കോടി രൂപ കിഫ്ബി വഴി കണ്ടെത്തി. ആറുവരിപ്പാത 2025 ഓടെ പൂർത്തീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാടിന്റെ ചിത്രം തന്നെ മാറ്റുന്ന പദ്ധതികളാണ് സർക്കാർനടപ്പിലാക്കുന്നത് എന്നും രാഷ്ട്രീയ കക്ഷി ഭേദത്തിന് അതീതമായ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. പട്ടിക്കാട് മുതൽ വിലങ്ങന്നൂർ ജങ്ഷൻ വരെ 5.414 കിലോമീറ്റർ വരുന്ന റോഡിന്റെ നിര്‍മാണമാണ് പൂർത്തിയാക്കിയത്. സംസ്ഥാന ഹൈവേ 59 നമ്പറിൽ തൃശൂർ ജില്ലയിലെ മലയോര ഹൈവേയുടെ ആദ്യ റീച്ച് ആണ് പട്ടിക്കാട് മുതൽ വിലങ്ങന്നൂർ വരെ പൂർത്തിയാക്കിയത്. റവന്യു മന്ത്രി കെ. രാജൻ ചടങ്ങിൽ അധ്യക്ഷനായി. 

കെആർഎഫ്ബി നോർത്ത് സർക്കിൾ ടീം ലീഡർ ദീപു എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ കെ രമേഷ്, ഐശ്വര്യ ലിന്റോ, പഞ്ചായത്ത് മെമ്പർമാരായ സുബൈദ അബൂബക്കർ, കെ വി അനിത, ഇ ടി ജലജൻ, ബാബു തോമസ് , ശൈലജ വിജയകുമാർ, ഷൈജു കുര്യൻ, സുശീല രാജൻ, രേഷ്മ സജീവ്, റെജീന ബാബു, ബീന പൗലോസ്, അജിത മോഹൻദാസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം എസ് പ്രദീപ്കുമാർ, പി ഡി റെജി, കെ എൻ വിജയകുമാർ, ജോസ് മുതുകാട്ടിൽ, എ വി കുര്യൻ, ജോസ്കുട്ടി സി വി, ശിവരാജ് പി ആർ, ഗോപിനാഥ് തട്ടാറ്റ്, അസീസ് താണിപ്പാടം, മാഹിൻ കാളത്തോട്, കെ കെ ജോണി, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, കെ ആർ എഫ് ബി എക്സിക്യൂട്ടിവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ് എന്നിവർ സംസാരിച്ചു

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.