
അമേരിക്കയിലെ നോർത്ത് കരോലീനയിൽ വീട് വൃത്തിയാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് അറസ്റ്റിലായത്. ഭർത്താവ് അരവിന്ദ് സിങ് നിലവിൽ ചികിത്സയിലാണ്. വീട് വൃത്തിയാക്കാത്തതിനാണ് ഭാര്യ തന്നെ കുത്തിയതെന്ന് അരവിന്ദ് പൊലീസിന് മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടതെന്നാണ് ചന്ദ്രപ്രഭയുടെ മൊഴി.
വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തുകയും അരവിന്ദിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യ തന്നെ മനഃപൂർവം കഴുത്തിൽ കുത്തിയതാണെന്ന് അരവിന്ദ് പൊലീസിനോട് വ്യക്തമാക്കി. അറസ്റ്റിലായ ചന്ദ്രപ്രഭയ്ക്ക് മജിസ്‌ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് അനുവദിച്ചു. ഭർത്താവുമായി ആശയവിനിമയം നടത്തരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ചന്ദ്രപ്രഭ സിങ്ങിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.