29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 29, 2024
September 29, 2024
September 29, 2024
September 27, 2024
September 27, 2024
September 26, 2024
September 26, 2024
September 23, 2024
September 22, 2024

ഭര്‍ത്താവ് ചോക്ലേറ്റ് വാങ്ങി നല്‍കിയില്ല; യുവതി ജീവനൊടുക്കി

Janayugom Webdesk
ബെംഗളൂരു
April 9, 2023 10:28 am

ഭര്‍ത്താവ് ചോക്ലേറ്റ് വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ബെംഗളൂരൂ ഹെന്നൂര്‍ബണ്ടേ ഹൊന്നപ്പ ലേഔട്ടില്‍ താമസിക്കുന്ന ഗൗതമിന്റെ ഭാര്യ നന്ദിനി(29)യാണ് വീട്ടില്‍ തുങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സലൂണിലെ ജീവനക്കാരനാണ് ഗൗതം രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ ഭാര്യ ഇയാളെ തടഞ്ഞുനിര്‍ത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. 

ചോക്ലേറ്റ് വാങ്ങിനല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. ചോക്ലേറ്റുമായി വരാമെന്ന് പറഞ്ഞു പോയ ഭര്‍ത്താവിനെ പിന്നീട് നന്ദിനി പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭര്‍ത്താവ് ഫോണ്‍ എടുത്തില്ല. പിന്നാലെ ‘താന്‍ പോകുന്നു’ എന്ന് നന്ദിനി ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശം അയച്ചത്. വീട്ടില്‍ നേരത്തെ വരണമെന്നും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണമെന്നും കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. പരിഭ്രാന്തനായ ഗൗതം ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 

സംഭവത്തില്‍ ഹെന്നൂര്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ആര്‍ക്കെതിരേയും പരാമര്‍ശമില്ലെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ ബന്ധുക്കളും ഭര്‍ത്താവിനെതിരേ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. കോളജ് പഠനകാലംതൊട്ട് അടുപ്പത്തിലായിരുന്ന ഗൗതവും നന്ദിനിയും ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. 

Eng­lish Sum­ma­ry; The hus­band did not buy choco­lates; The woman took her own life
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.