21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മരണം ഉറപ്പിക്കാനായി വെട്ടിക്കൊലപെടുത്തി 
Janayugom Webdesk
കൊല്ലം
September 19, 2024 3:42 pm

കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പളളിക്കൽ സ്വദേശി സരസ്വതി അമ്മയാണ് (50) കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിളള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. ഒരു സ്ത്രീയും ഭർത്താവിനെ ഇതുപോലെ സ്‌നേഹിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ‘സരസ്വതി അമ്മയുടെ ജീവൻ പോകുന്നത് അയാൾ ആസ്വദിച്ച് കണ്ടുനിന്ന് കാണും. അത്ര ക്രൂരനാണ്. അയാൾക്ക് യാതൊരു തരത്തിലുളള മാനസികരോഗവുമില്ല. ബന്ധുക്കളായും നാട്ടുകാരുമായും സഹകരിക്കാൻ അയാൾ സമ്മതിക്കില്ല. കാരണം അവരെ നിരന്തരം മർദ്ദിക്കുന്ന വിവരം പുറത്തുവന്നാല്ലോ. ആരും വീട്ടിലേക്ക് വരുന്നതോ വിളിക്കുന്നതോ അയാൾക്ക് ഇഷ്ടമില്ല. വീടിന് ചു​റ്റും കറങ്ങിനടന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതാണ് പതിവ്. ഇപ്പോഴും അവർക്ക് ജീവനുണ്ടായിരുന്നെങ്കിൽ ഭർത്താവല്ല ചെയ്‌തെന്നെ പറയുളളൂ. അത്രയും സ്‌നേഹമായിരുന്നു’- ബന്ധുക്കൾ പറയുന്നു.

സരസ്വതി അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മരണം ഉറപ്പിക്കാനായി പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഭാര്യയ്ക്ക് മറ്റു ചിലരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ വിരോധത്തിലാണ് കൊല നടത്തിയതെന്നാണ് സുരേന്ദ്രൻ പിള്ള പൊലീസിനോട് പറഞ്ഞത്. കൊലയ്ക്കുശേഷം ഓട്ടോറിക്ഷയിൽ കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെത്തിയ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു . പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. രണ്ട് പേരും വിദേശത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.