16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 25, 2025
January 6, 2025
May 26, 2024
July 31, 2023
July 22, 2023
June 26, 2023
February 9, 2023
January 29, 2023
December 30, 2022
December 3, 2022

വീട്ടമ്മയെ കൊന്ന് ഭര്‍ത്താവ് വീട് വിട്ടിറങ്ങി; പിന്നാലെ കായലില്‍ചാടി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 9, 2023 1:39 pm

എറണാകുളം ചെറായിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.

മേളം കലാകാരനായ മകന്‍ ഉത്സവപരിപാടി കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോളാണ് ലളിതയെ വെട്ടേറ്റനിലയില്‍ കണ്ടത്. ഉടന്‍തന്നെ ബന്ധുക്കളെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെയാണ് ശശിയെ വീട്ടില്‍ കാണാനില്ലെന്ന വിവരമറിഞ്ഞത്. തിരച്ചില്‍ നടത്തുന്നതിനിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപം ഒരാള്‍ കായലില്‍ ചാടി മരിച്ചെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍നിന്നിറങ്ങിയ ശശി വൈപ്പിനിലെത്തി റോ-റോ ഫെറി സര്‍വീസില്‍ കയറിയെന്നാണ് വിവരം.വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറിലാണ് ശശി യാത്രചെയ്തിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ റോ-റോ സര്‍വീസില്‍നിന്ന് കായലില്‍ ചാടുകയായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Eng­lish Summary:
The hus­band left the house after killing the house­wife; Lat­er, he died after jump­ing into the embank­ment from the Ro-Ro service

You may also like this video:

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.