22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

വിവാഹമോചന നോട്ടീസ് അയച്ചത് ഒരാഴ്ച മുമ്പ്; ഭാര്യയെ ഒളിച്ചിരുന്ന് വെടിവച്ച് കൊന്ന് ഭര്‍ത്താവ്

Janayugom Webdesk
ബംഗളൂരു
December 24, 2025 8:41 am

വിവാഹമോചന നോട്ടീസ് അയച്ചതിന് പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. ബെംഗളൂരുവിലാണ് കൊലപാതകം നടന്നത്. 39 കാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബാലമുരുകന്‍ പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഭുവനേശ്വരിക്ക് നേരെ പ്രതി നാല് റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് പറയുന്നു.

40 വയസുള്ള ബാലമുരുകന്‍ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഇയാള്‍ ജോലിക്ക് പോകുന്നില്ല. 39 കാരിയായ ഭുവനേശ്വരി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജരായിരുന്നു.

തമിഴ്‌നാട്ടിലെ സേലം ജില്ലക്കാരായ ഇരുവരും 2011 ലാണ് വിവാഹിതരായത്. 2018 ൽ ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിൽ ചേർന്നതിനുശേഷം ബെംഗളൂരുവിലേക്ക് താമസം മാറി. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കും.

വിവാഹബന്ധത്തിലെ തർക്കങ്ങളെ തുടർന്ന് ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. രാജാജിനഗറിൽ കുട്ടികൾക്കൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നതായും ഇത് വഴക്കുകൾക്ക് കാരണമായതായും പൊലീസ് പറഞ്ഞു.

ഒരു ആഴ്ച മുമ്പ്, ഭുവനേശ്വരി ബാലമുരുകന് വിവാഹമോചന നോട്ടീസ് അയച്ചു. കേസ് കോടതിയിൽ പരിഗണനയിലായിരുന്നു.ചൊവ്വാഴ്ച ബാലമുരുകൻ ഭാര്യയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതുവരെ കാത്തിരുന്നു. വൈകുന്നേരം 6.30 ഓടെ, അയാൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭുവനേശ്വരിയെ ഷാൻഭോഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബാലമുരുകന് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.