23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

വിവാഹേതര ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊ ലപ്പെടുത്തി; യുവതിയും കാമുകനും പിടിയിൽ

Janayugom Webdesk
ഹൈദരാബാദ്
December 24, 2025 6:26 pm

വിവാഹേതര ബന്ധം തുടരാനായി കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പത്തുദിവസത്തിന് ശേഷം പിടിയിലായി. ബംഗളൂരു സ്വദേശിയായ വിജെ അശോകിനെയാണ് (45) ഭാര്യ പൂർണിമയും (36) കാമുകൻ മഹേഷും ചേർന്ന് കൊലപ്പെടുത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കളെയും പൊലീസിനെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സത്യം പുറത്തു വന്നത്. 

ബംഗളൂരു സ്വദേശികളായ അശോകും പൂർണിമയും 2011ലാണ് വിവാഹിതരാകുന്നത്. ഇവർക്ക് 12 വയസ്സുള്ള ഒരു മകനുണ്ട്. ഹൈദരാബാദിലെ ബോഡുപ്പലിൽ താമസിച്ചുവരികയായിരുന്നു ഇവർ. പൂർണിമ വീട്ടിൽ പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു. ഒരു എഞ്ചിനീയറിംഗ് കോളേജിലെ ലോജിസ്റ്റിക് മാനേജരായിരുന്നു അശോക്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ പ്രകാശം ജില്ലക്കാരനായ മഹേഷുമായി പൂർണിമ പ്രണയത്തിലായിരുന്നു. ഇയാളുമായി അവിഹിതം ബന്ധം പൂർണിമ തുടർന്നു വന്നിരുന്നു. അതേസമയം ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവാവുകയും ചെയ്തു. വിവാഹേതര ബന്ധം അശോക് കണ്ടെത്തിയതോടെയാണ്, ഒഴിവാക്കാൻ പൂർണിമയും മഹേഷും ചേർന്ന് പദ്ധതിയിട്ടത്. ഇതിനായി മഹേഷിന്റെ സുഹൃത്തായ സായി കുമാറിനെയും (22) സംഘത്തിൽ കൂട്ടി.

ഡിസംബർ 11‑നാണ് കൊലപാതകം നടന്നത്. അശോക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയം നോക്കി മഹേഷും സായി കുമാറും വീട്ടിലെത്തി. ഇരുവരും ചേർന്ന് അശോകിനെ തറയിലേക്ക് തള്ളിയിട്ടത്. പൂർണിമയും സായിയും ചേർന്ന് അശോകിനെ ബലമായി പിടിച്ചു വെക്കുകയും മഹേഷ് മൂന്ന് ഷാളുകൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അശോക് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മഹേഷും സായിയും അവിടെനിന്ന് രക്ഷപ്പെട്ടു. തുടർന്ന് പൂർണിമ ഭർത്താവിന്റെ വസ്ത്രങ്ങൾ മാറ്റുകയും അദ്ദേഹം ബാത്ത്റൂമിൽ കുഴഞ്ഞുവീണതാണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും ബന്ധുക്കളെയും പൊലീസിനെയും വിശ്വസിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴും ഇതേ മൊഴിയാണ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.