22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 13, 2024
December 12, 2024
December 8, 2024
December 8, 2024
December 5, 2024
December 4, 2024

സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്നു

Janayugom Webdesk
August 22, 2024 6:11 pm

സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്കു പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ പൂർണ്ണമായും ഒരു സ്ത്രി പക്ഷ നിനിമയുമായി കടന്നു വരുന്നു. ഇനിയും പേരു നൽകിയിട്ടില്ലാത്ത ഈ ചിത്രം എറണാകുളം, മുളന്തുരുത്തിക്കടുത്തുള്ള പൈങ്ങാരപ്പിള്ളിയിൽനടന്നു വരുന്നു.

ഒരു തറവാടിനെ പ്രധാന പശ്ചാത്തലമാക്കിയുള്ള ഒരു കഥയാണ് ഈ ചിത്രത്തിൻ്റേത്. നല്ല സിനിമയുടെ ബാനറിൽ ഫയാസ് മുഹമ്മദ്, ഫറാസ് മുഹമ്മദ് എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അഷ്ന റഷീദ്ഈ. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആത്മീയാരാജനാണ്. കലാപരമായും, സാമ്പത്തികമായും ഏറെ വിജയം വരിച്ചു ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയ നടിയാണ് ആത്മീയ. അതിനു ശേഷം മലയാളത്തിലും തമിഴിലുമായി ഏതാനും ചിത്രങ്ങളിലും ആത്മീയ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി അതും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി ആത്മീയ എത്തുകയാണ്. ഇതിലെ ജാനകി എന്ന ജാനു ആത്മീയയെ മുൻനിരയിലേക്ക് ഉയർത്താൻ ഏറെ സഹായകരമായിരിക്കും.

താരപ്പൊലിമയേക്കാൾ കാമ്പുള്ള ഒരു കഥയും അതിന് അനുസരിച്ചുള്ള അഭിനേതാക്കളേയും ഉൾപ്പെടുത്തിയാണ് ഈ ചിത്രത്തിൻ്റെ അവകരണം. ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. ജാനകി എന്ന ജാനു വിവാഹിതയായി പുരാതനമായ ഒരു തറവാട്ടിലേക്കു കടന്നു വരുന്നതോടെയാണ് ചിത്രത്തിൻ്റെ കഥാവികസനം.
പുതിയ ജീവിതം. പുതിയ വീട്. പുതിയ ബന്ധുക്കൾ. അതുവരെയുള്ള ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളാണ് വിവാഹിതയായി എത്തുന്ന ഓരോ പെൺകുട്ടിയും നേരിടേണ്ടത്. ജാനകിയെ നമുക്ക് അവരുടെ പ്രതിനിധിയായി കാണാം.
കുടുംബജീവിതത്തെക്കുറിച്ച് ഏറെ ബോദ്ധ്യവും ഒപ്പം തന്നെ ഉറച്ച തീരുമാനങ്ങളുമുള്ള ജാനകിയുടെ പിന്നിടുള്ള ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരണമാണീച്ചിത്രം.
ശക്തമായ ഒരു കുടുംബകഥ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്ത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ മൂന്നു പേർ ഈ ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ- അഖിൽ ദാസ്. ഛായാഗ്രാഹകൻ — ശ്രീരാഗ് മാങ്ങാട് എന്നിവരാണിവർ. അവരുടെ കൂട്ടായ സംരംഭം കൂടിയാണ് ഈ ചിത്രം.

സംവിധായകൻ്റേതു തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും. ഗാനങ്ങൾ വിനായക് ശശികുമാർ.
സംഗീതം — ഡെൻസൺ ഡൊമിനിക്. കലാസംവിധാനം — അനീസ് നാടോടി. മേക്കപ്പ് — റോണി വെള്ളത്തൂവൽ. കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ. ഫിനാൻസ് കൺട്രോളർ -
വിജയൻ ഉണ്ണി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് — പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ — ബിനു മണമ്പൂർ. മുളന്തുരുത്തിയും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.