26 January 2026, Monday

Related news

January 26, 2026
January 25, 2026
January 23, 2026
January 18, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026

പട്രോളിങ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; യുഎസിൽ ഇമിഗ്രേഷൻ സേനയ്‌ക്കെതിരെ പ്രതിഷേധം

Janayugom Webdesk
മിനെസോട്ട
January 26, 2026 1:25 pm

യുഎസിലെ മിനിയാപൊളിസിൽ ബോർഡർ പട്രോളിങ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അലെക്സ് ജെഫ്രി പ്രെറ്റി എന്നയാൾ കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസിൽ പ്രതിഷേധം. കേന്ദ്ര ഇമിഗ്രേഷൻ സേനയെ മിനിയാപൊളിസിൽ നിന്ന് ഉടൻ പിൻവലിക്കണമെന്ന് ഗവർണർ റ്റിം വാൾസ് ആവശ്യപ്പെട്ടു. ഗവർണറുടെ ഉത്തരവിനു പിറകേ നിരവധിപ്പേരാണ് സേനയെ പിൻവലിക്കണമെന്ന ആവശ്യവുമായി യുഎസിലെ തെരുവുകളിലിറങ്ങിയത്. കുടിയേറ്റക്കാർക്കെതിരായ ഇമിഗ്രേഷൻ നടപടിക്കെതിരായ പ്രതിഷേധത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ യുഎസ് സ്വദേശിയാണ് അലെക്സ് ജെഫ്രി.

ജനുവരി 24 നാണ് മിനിയാപൊളിസിൽ കുടിയേറ്റ വിരുദ്ധ നടപടിക്കെതിരായ പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്. 37 കാരനായ അലെക്സ് ജെഫ്രി പ്രെറ്റി എന്ന ഐസിയു നഴ്സാണ് ബോർഡർ പട്രോൾ ഏജന്‍റുമാരുടെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അനധികൃത കുടിയാറ്റക്കാരെ കണ്ടെത്താനായി ഐസ് ഏജന്‍റുമാരടെ നടപടിക്കെതിരെ പ്രതിഷേധിച്ച അലെക്സിന് നിരവധി തവണ വെടിയേറ്റിരുന്നു. അലെക്സ് ആയുധം കൈവശം വച്ചിരുന്നതായും ആയുധം ഉപേക്ഷിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നും പ്രതിരോധ നടപടിയുടെ ഭാഗമായി വെടിവെച്ചെന്നുമാണ് ഔദ്യോഗിക വിശദീകരണം നല്‍കിയത്.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.