12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025

നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

Janayugom Webdesk
ആലപ്പുഴ
August 12, 2024 9:12 am

ആലപ്പുഴ തകഴിയില്‍ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.മരിച്ച ശേഷമാണ് യുവതി കുട്ടിയെ കൈമാറിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.യുവാവുമായി രാജസ്ഥാനില്‍ പഠിക്കുമ്പോള്‍ തന്നെ അടുപ്പമുണ്ടായിരുന്ന യുവതി തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴും ബന്ധം തുടരുകയായിരുന്നു.പുലര്‍ച്ചെ 11.30നാണ് പ്രസവം നടന്നതെന്നാണ് യുവതി നല്‍കുന്ന മൊഴി.

കുട്ടിയെ ആലപ്പുഴയിലെ അമ്മത്തൊട്ടിൽ ഉപേക്ഷിച്ചിരുന്നതായി യുവതി മൊഴി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് യുവതിയുടെ മൊഴി കളവാണെന്ന് കണ്ടെത്തിയത്.ഇതോടെയാണ് കാമുകന് കുട്ടിയെ കൈമാറിയതായി യുവതി മൊഴി നൽകിയത്.തോമസ് ജോസഫ്, അശോക് ജോസഫ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒന്നാം പ്രതി തോമസ് ജോസഫുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

Eng­lish Summary;The inci­dent of bury­ing a new­born baby; more infor­ma­tion is out

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.