കൊല്‍ക്കത്തയിലെ RG കാര്‍ ആശുപത്രിയില്‍ ട്രയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ ആശുപത്രികളിലുള്ള ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ എല്ലാ ഐച്ഛിക സേവനങ്ങളും നിര്‍ത്തിവയ്ക്കുമെന്ന് ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത അടക്കമുള്ള വിവിധ സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
കൊല്‍ക്കത്തയിലെ RG കാര്‍ മെഡിക്കല്‍ കോളേജില്‍ ബിരുദാനന്തര ബിരുദ ട്രയിനീ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം.
വ്യാഴാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് 32 കാരിയായ ട്രയിനി ഡോക്ടറിന്റെ മൃതദേഹം കണ്ടെത്തുന്നത്.ഇരയുടെ കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.അവരുടെ ഇടത് കാലിലും കഴുത്തിലും വലത് കയ്യിലും മോതിര വിരലിലും ചുണ്ടിലും പരിക്കേറ്റിരുന്നു.
English Summary;The incident of killing a doctor in Kolkata; doctors are preparing for an indefinite strike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.