3 January 2026, Saturday

Related news

December 30, 2025
December 28, 2025
December 25, 2025
December 24, 2025
December 23, 2025
December 23, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025

കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചു മൂടിയ സംഭവം; മകന് ജീവപര്യന്തം തടവ് ശിക്ഷ

Janayugom Webdesk
കൊല്ലം
March 8, 2023 11:41 am

കൊല്ലം പട്ടത്താനത്ത് അമ്മയെ ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ മകന് ജീവപര്യന്തം തടവ് ശിക്ഷ. പട്ടത്താനം സ്വദേശി സുനിലിനാണ് ജില്ലാ കോടതി ശിക്ഷ വിധിച്ചത്. സാവിത്രിയമ്മയെയാണ് മകന്‍ കൊലപ്പെടുത്തിയത്.സ്വത്ത് തര്‍ക്കത്തെ തുര്‍ന്നാണ് കൊലപാതകം. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതില്‍ സുനിലിന്റെ സുഹൃത്തിന് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു. 

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകം നടന്ന ദിവസം സുനില്‍ മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കി വീടിനുള്ളില്‍ കെട്ടി തൂക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ മരിച്ചെന്ന് കരുതിയ സാവിത്രിയമ്മയെ വീട്ടു പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. അമ്മയെ കാണാനില്ലെന്ന് മറ്റൊരു മകനാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ് മോര്‍ട്ടത്തില്‍ സാവിത്രി അമ്മയുടെ ശ്വാസകോശത്തില്‍ നിന്നും മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. ജീവനോടെയാണ് സാവിത്രിയമ്മയെ കുഴിച്ചുമൂടിയതായി കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. 

Eng­lish Summary;The inci­dent where the moth­er was buried alive in Kol­lam; Son sen­tenced to life imprisonment
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.