27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

Janayugom Webdesk
July 29, 2022 12:43 pm

ഇന്‍ഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഇന്നലെയാണ് സംഭവം. റണ്‍വെയിലെ ചെളിയില്‍ ടയര്‍ പൂണ്ടുപോയതിനെ തുടര്‍ന്ന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസാണ് റദ്ദാക്കിയത്. മണിക്കുറുകള്‍ എടുത്ത് സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിമാന സര്‍വീസ് റദ്ദ് ചെയ്യുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. രാത്രി 8.15 ഓടെയാണ് റര്‍വീസ് റദ്ദ് ചെയ്തത്. വിമാനത്തില്‍ 98 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6ഇ757 വിമാനമാണ് ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയില്‍ പൂണ്ടുപോയത്. യാത്രക്കാർക്ക് പരിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചു. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാരെയെല്ലാം സുരക്ഷിതരാണ്.

Eng­lish Summary:The Indi­Go flight skid­ded off the run­way dur­ing take-off
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.