22 January 2026, Thursday

Related news

August 27, 2025
August 26, 2025
August 14, 2025
July 24, 2025
July 19, 2025
July 16, 2025
July 16, 2025
July 16, 2025
July 15, 2025
May 4, 2025

എ‍ഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു

Janayugom Webdesk
തിരുവനന്തപുരം
October 15, 2024 1:01 pm

എ‍ഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍.അന്വേഷണ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്ന്ത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവെയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

ഇവയിലെ കണ്ടെത്തലുകളെക്കുറിച്ച് സർക്കാർ പരിശോധിച്ചുവരികയാണെന്നും ടി പി രാമകൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി അജിത് കുമാറിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽജി സ്പർജൻ കുമാർ ഐപിഎസ്, തോംസൺ ജോസ് ഐപിഎസ്, എ ഷാനവാസ് ഐപിഎസ്, എസ്പി എസ് മധുസൂദനൻ എന്നിവർ ഉൾപ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രണ്ട് റിപ്പോർട്ടുകളും സംസ്ഥാന പൊലീസ് മേധാവി ഒക്ടോബർ അഞ്ചിന് സർക്കാരിൽ സമർപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ആർഎസ്എസ് കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനമായിരുന്നെന്ന് എഡിജിപി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രസിഡന്റ് മെഡലിന് വേണ്ടിയാണ് സന്ദർശനം എന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ ഈ ആരോപണത്തിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആ ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടതെങ്കില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാകും. രണ്ട് ആര്‍ എസ് നേതാക്കളെ കണ്ടതിലുള്ള കാരണവും വ്യക്തമല്ല.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.