22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

സിനിമാകഥപോലെ തുടരന്വേഷണവും കുറ്റപത്രവും; നടി ആക്രമണ കേസ്, നാള്‍വഴികളിലൂടെ…

Janayugom Webdesk
July 23, 2022 7:52 pm

ഒരു സിനിമാ തിരക്കഥയുടെ ആകാംക്ഷയും ഉദ്വോഗവും നിറഞ്ഞ ഒന്നായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം.നടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തിന്റെ കഥ തുടങ്ങുന്നത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ. നടൻ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര’ത്തിൽ 2017 നവംബർ 15‑ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. 2021 ഡിസംബർ ഇരുപത്തഞ്ചിനായിരുന്നു ഇത്. ഇതേ തുടർന്ന് അന്വേഷണത്തെ തടസപ്പെടുത്താൻ പല സ്ഥലങ്ങളിൽ നിന്നും നീക്കങ്ങൾ നടന്നെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിന്നതിനെ തുടർന്ന് അന്വേഷണം ശരിയായ ദിശാബോധത്തിൽ മുന്നോട്ടു പോയി.കേസിന്റെ നാൾ വഴി ഇങ്ങനെ:
2021 ഡിസംബർ 27: സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി തേടി അന്വേഷകസംഘം ഹൈക്കോടതിയിൽ.
2022 ജനുവരി 2: തുടരന്വേഷണത്തെ എതിർത്ത് ദിലീപ് ഡിജിപിക്ക് പരാതി നൽകി.
ജനുവരി 4: തുടരന്വേഷണത്തിന് അനുമതി.
ജനുവരി 9: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടന്ന ഗൂഢാലോചന അന്വേഷിക്കാൻ പുതിയ സംഘം.
ജനുവരി 10: പൾസർ സുനിയും ജിൻസണുമായുള്ള ഫോൺ സംഭാഷണം പുറത്ത്.
ജനുവരി 12: ജെഎഫ്എംസി കോടതി ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.
ജനുവരി 19: തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി.
ജനുവരി 31: ദിലീപിന്റേതടക്കം ആറ് ഫോൺ ഹൈക്കോടതിയിൽ ഹാജരാക്കി.
ഫെബ്രുവരി 1: ആറ് ഫോണും മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടരന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കാൻ വിചാരണക്കോടതി ഉത്തരവ്. ദിലീപിന്റെ എംജി റോഡിലെ ഫ്ലാറ്റിൽ റെയ്ഡ്.
ഫെബ്രുവരി 8: ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ശബ്ദപരിശോധന.
ഫെബ്രുവരി 14: ദൃശ്യം ചോർന്നെന്ന ആരോപണത്തിൽ ഹൈക്കോടതി വിജിലൻസ് പരിശോധന.
ഫെബ്രുവരി 21: അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.
ഫെബ്രുവരി 22: മാർച്ച് ഒന്നിനകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി.
മാർച്ച് 8: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം ഏപ്രിൽ പതിനഞ്ചിനകം പൂർത്തിയാക്കണം.
മാർച്ച് 17: വധഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.
മാർച്ച് 28: ദിലീപിനെയും കൂട്ടുപ്രതികളെയും ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ ചോദ്യംചെയ്തു.
ഏപ്രിൽ 8: കാവ്യ മാധവന് അന്വേഷകസംഘത്തിന്റെ നോട്ടീസ്.
ഏപ്രിൽ 19: വധഗൂഢാലോചന കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തുടരന്വേഷണം മെയ് മുപ്പതിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി.
ഏപ്രിൽ 12: ദിലീപിന്റെ അഭിഭാഷകന് നോട്ടീസ്.
മെയ് 9: കാവ്യ മാധവനെ ചോദ്യംചെയ്തു.
ജൂൺ 4: തുടരന്വേഷണത്തിന് ജൂലൈ 15 വരെ സമയം നീട്ടിനൽകി.
ജൂൺ 6: ദിലീപും അനൂപും ഫോണുകൾ മുക്കിയെന്നു കണ്ടെത്തി.
ജൂൺ 15: കാവ്യയുടെ മാതാപിതാക്കളെയും ഭർതൃസഹോദരിയെയും ചോദ്യംചെയ്തു.
ജൂൺ 21: നടൻ സിദ്ദിഖിന്റെയും ഡോ. ഹൈദരാലിയുടെയും മൊഴിയെടുത്തു.
ജൂലൈ 6: മെമ്മറി കാർഡ് ഹാഷ് വാല്യു പരിശോധനയ്ക്ക്.
ജൂലൈ 11: മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ തീരുമാനിച്ചു.
ജൂലൈ 13: മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് ഉറപ്പാക്കി.
ജൂലൈ 17: അനുബന്ധ കുറ്റപത്രം 22ന് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. 

Eng­lish Sum­ma­ry: The inves­ti­ga­tion and indict­ment is like a movie; Actress assault case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.