വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വിസ് ഓര്‍ഗസൈസേഷന്റ നേതൃത്വത്തില്‍ മാനന്തവാടി താലുക്ക് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, പുന:പരിശോധന സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് വാഗ്ദാനം പാലിക്കുക, കേ ന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക, കേരള സര്‍ക്കരിന്റെ ജനപക്ഷ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുക, ശമ്പള കമ്മീഷന്റെ പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. നാരായണന്‍ കുത്തികാണ്ണോത്ത് ഉദ്ഘാടനം ചെയ്തു.കെ.എസ് സ്മിത അധ്യക്ഷത വഹിച്ചു.എസ് എഫ് എസ്എ സംസ്ഥാന സെക്രട്ടിയേറ്റ് അംഗം കെ. പ്രമോദ്, കെ.ആര്‍.ഡി,എസ്.എ സംസ്ഥാന കമ്മറ്റി അംഗം കെ.ഷമീര്‍, വി.സുജിത്ത്, കെ.ആര്‍ രാജേഷ്, ടി.ഡി സുനില്‍മോന്‍, പ്രിന്‍സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
English Summary: The Joint Council held a pension protection dharna
You may like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.