24 November 2024, Sunday
KSFE Galaxy Chits Banner 2

കരയുദ്ധം കടുത്തു; ആശുപത്രികള്‍ക്കുനേരെ വീണ്ടും ആക്രമണം

Janayugom Webdesk
ഗാസ സിറ്റി
November 3, 2023 11:41 pm

ഗാസയില്‍ കരയുദ്ധം ശക്തമാക്കി ഇസ്രയേല്‍. ഗാസ സിറ്റി പൂര്‍ണമായും വളഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
യുദ്ധം തുടരമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര സമ്മർദങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. കരയുദ്ധത്തില്‍ ഇതുവരെ 23 സൈനികര്‍ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് പറഞ്ഞു. ഗാസയില്‍ എല്ലാവിധ ശക്തിയോടെയും ആക്രമണം നടത്തുകയാണെന്നും ഹമാസിനെ നശിപ്പിക്കുന്നതിലും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. 

ഷിഫ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്നലെ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇവിടെ ഒട്ടേറെ രോഗികള്‍ അത്യാസന്ന നിലയിലാണ്. ഇവരെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ആശുപത്രിക്കുനേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ കനത്ത ആക്രമണമുണ്ടായി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ ആക്രമണത്തിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലെബനന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കി.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 9061 പേര്‍ക്ക് ജീവൻ നഷ്ടമായതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23,000 ലധികം പേര്‍ക്ക് പരിക്ക് പറ്റി. കൊല്ലപ്പെട്ടതില്‍ 3600ല്‍ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: The land bat­tle became fierce; Anoth­er attack on hospitals

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.