
രാജ്യത്തെ ഒന്നാം നിര വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ‑വിറ്റാര ലോഞ്ചിനൊരുങ്ങുന്നു. ഓഗസ്റ്റ് 26 ന് ഗുജറാത്തിലെ ഹൻസൽപൂരിലുള്ള മാരുതി സുസുക്കി പ്ലാന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്ത് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉൽപ്പാദനം ഉദ്ഘാടനം ചെയ്യും.
അഹമ്മദാബാദിനടുത്തുള്ള ഹൻസൽപൂർ ഫാക്ടറിയിൽ മാരുതി ഇ‑വിറ്റാരയുടെ അസംബ്ലി ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ നിർമ്മിച്ച മാരുതി ഇ‑വിറ്റാര ജപ്പാൻ ഉൾപ്പെടെ 100ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഹ്യുണ്ടായി ക്രെറ്റ ഇവി, എംജി ഇസഡ്എസ് ഇവി എന്നിവയുമായി മത്സരിക്കാൻ 2026 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങാൻ സാധ്യതയുള്ളതായി റിപ്പേർട്ടുകളുണ്ട്. ഇലക്ട്രിക് എസ്‌യുവിയുടെ ഉൽപ്പാദനത്തിന്റെ പരമ്പരക്ക് ഇത് തുടക്കം കുറിക്കും. ഇതോടെ, സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറാൻ ഒരുങ്ങുകയാണ്. ഈ വർഷം ആദ്യം ന്യൂഡൽഹിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് മാരുതി ഇ‑വിറ്റാരയുടെ പൊതു പ്രദർശനം നടന്നത്. പൂർണ്ണമായും ഇലക്ട്രിക് എസ്‌യുവി ഉൽപ്പാദനത്തിന് തയ്യാറായ രൂപത്തിൽ പ്രദർശിപ്പിച്ചിട്ട് ഏകദേശം 7–8 മാസമായി.
മാരുതി ഇ‑വിറ്റാര 18 ഇഞ്ച് അലോയ് വീലുകളിലാണ് സഞ്ചരിക്കുന്നത്. ക്യാബിനിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10‑വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സൺറൂഫ്, 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്ലൈഡിംഗ് ആൻഡ് റീക്ലൈനിംഗ് പിൻ സീറ്റുകൾ, 7‑എയർബാഗുകൾ, ലെവൽ 2 ADAS, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സുസുക്കി കണക്റ്റ് തുടങ്ങിയ ഏറ്റവും നൂതനവും പ്രീമിയം സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.