22 December 2024, Sunday
KSFE Galaxy Chits Banner 2

രാജ്ഭവനിലേക്ക് എല്‍ഡിവൈഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

Janayugom Webdesk
June 20, 2022 9:19 pm

യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മ്യൂസിയം ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആര്‍ എസ് ജയന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാന്‍ സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സജിത്ത്, യൂത്ത് കോണ്‍ഗ്രസ് (എസ് ) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല എന്നിവര്‍ സംസാരിച്ചു.

Eng­lish sum­ma­ry; The LDF marched to the Raj Bha­van in protest
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.