26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024

കോണ്‍ഗ്രസില്‍ നേതൃത്വവും ഗ്രൂപ്പുകളും നേർക്കുനേർ ഡൽഹിയിലേക്ക് പരാതി പ്രവാഹം

സ്വന്തം ലേഖകൻ
കൊച്ചി
November 30, 2021 4:04 pm

കോണ്‍ഗ്രസില്‍ നേതൃത്വവും ഗ്രൂപ്പുകളും തമ്മില്‍ പരസ്യ കലാപത്തിന് വേദിയൊരുങ്ങുന്നു. പാര്‍ട്ടിയുടെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരാതിയുമായി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പുറകോട്ട് വലിക്കാന്‍ ശ്രമിക്കുകയാണെന്നും ചിലര്‍ മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും പരാതിയില്‍ ഉന്നയിക്കുമെന്നാണ് സൂചന. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ യശസ്സ് ഇല്ലാതാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുകയാണ്. ഇവര്‍ ഘടക കക്ഷികള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും ആശയകുഴപ്പമുണ്ടാക്കുന്നു തുടങ്ങിയ പരാതികളാണ് നേതൃത്വത്തിന് പ്രധാനമായും ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിട്ടു നിന്നിരുന്നു. ഇക്കാര്യവും കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കും. എഐ ഗ്രൂപ്പുകളെ പൂര്‍ണമായും തകര്‍ക്കാനാണ് തീരുമാനം. അതിനിടെ എ ഗ്രൂപ്പിനൊപ്പം നിന്നിരുന്ന എം എം ഹസനും ഗ്രൂപ്പു വിട്ടു. ഇനി യുഡിഎഫ് കണ്‍വീനറായ ഹസനും സുധാകരനൊപ്പമാകും. ചെന്നിത്തലയ്ക്ക് എഐസിസിയില്‍ പദവിയും വർക്കിങ് കമ്മിറ്റി അംഗതവും കിട്ടുന്നത് തടയുകയാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്. കെപിസിസിയെ അംഗീകരിക്കാത്തവരെ എഐസിസിയില്‍ എടുക്കുന്നത് ശരിയല്ലെന്ന വാദമാണ് സുധാകരന്‍ ഉയർത്തുന്നത് പാര്‍ട്ടിലെ കലാപ കാരി കളായി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാറുന്നുവെന്ന പരാതി വിലപോവില്ലെന്നാണ് എ , ഐ ഗ്രൂപ്പ് മാനേജർമാർ പറയുന്നത് .

ഉമ്മൻചാണ്ടിയെയും , രമേശ് ചെന്നിത്തലയേയും അവഗണിച്ചു കേരളത്തിൽ കോൺഗ്രസിന് മുന്നോട്ട് പോക്ക് നടക്കില്ലെന്ന വാദം ഔദ്യോഗിക വിഭാഗം തള്ളുന്നു. കരുണാകരൻ കലാപക്കൊടി ഉയർത്തിയിട്ട് എന്ത് സംഭവിച്ചുവെന്ന് കോൺഗ്രസുകാർക്ക് നന്നായറിയാമെന്നാണ് ഇവരുടെ വാദം. കൂടിയാലോചന നടത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിന് ചെവികൊടുക്കാതെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ ചുമതല നിശ്ചയിച്ചതും ആലോചിക്കാതെയാണ്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്. ഇനിയും അടിമകളായി തുടരാൻ കഴിയില്ല .സംഘാടന തിരഞ്ഞെടുപ്പിൽ ‚ശക്തി തെളിയിക്കണമെങ്കിൽ ഇത്തരം നടപടികൾ ആവശ്യമാണ്. സംസ്ഥാന കോണ്‍ഗ്രസിനെ വരുതിയിലാക്കാനുള്ള കെ സി വേണുഗോപാലിന്റെ നീക്കങ്ങളാണ് ഇപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം . സോണിയ ഗാന്ധിയെ കണ്ട് ഉമ്മന്‍ ചാണ്ടി പരാതി നല്‍കിയിട്ടും യാതൊരു അനക്കവും ഇല്ലാതെ വന്നതോടെ ആദ്യവെടി പൊട്ടിച്ചു പ്രതികരണം ആള ക്കാനാണ് ശ്രമം .കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസും യോഗത്തിനെത്തിയില്ല.ഇക്കാര്യത്തിൽ ആർക്കും പരാതി ഇല്ലല്ലോ. ആർഎസ്‌പി പരാതി പറഞ്ഞിട്ടും പുല്ലുവിലയിൽ തള്ളിക്കളഞ്ഞതിനെ തുടർന്നാണ് അസീസ് വരാതിരുന്നതെന്നും പറയുന്നു .

eng­lish sum­ma­ry; The lead­er­ship and groups in the Con­gress are direct­ly report­ing the flow of com­plaints to Delhi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.