30 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 23, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 13, 2025

ബാധ്യതക്ക് കാരണം കുടുംബത്തിന്റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മ; വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെയും അച്ഛൻ റഹിമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
March 23, 2025 8:34 am

വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെയും അച്ഛൻ റഹിമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കുടുംബത്തിന്റെ ബാധ്യതക്ക് കാരണം സാമ്പത്തിക അച്ചടക്കം ഇല്ലായ്മ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി.

കൊല നടന്ന ദിവസം 50,000 കടം തിരികെ നൽകാനുണ്ടായിരുന്നുവെന്നാണ് അഫാൻ നൽകിയ മൊഴി. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയിൽ നിന്നും 200 രൂപ കടം വാങ്ങി. ഇതിൽ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോൾ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടിൽ കടം ചോദിക്കാൻ പോയത്. 100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയിൽ കയറി ദോശ കഴിച്ചു. കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ ചെയ്തതെന്നാണ് അഫാന്റെ മൊഴി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.