ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട ദേശീയ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കായി സമ്മർദ്ദം ശക്തമാക്കി ലിബറൽ പാർട്ടി.ലിബറൽ പാർട്ടി ദയനീയമായി പരാജയപ്പെടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. അതിനാൽ ട്രൂഡോയുടെ രാജി പാർട്ടിയിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കും. ബുധനാഴ്ച നടക്കുന്ന സുപ്രധാനമായ ദേശീയ കോക്കസ് മീറ്റിംഗിന് മുമ്പ് ട്രൂഡോ രാജിവെക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഈകാര്യത്തിൽ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ മാസത്തിൽ നിരവധി എംപിമാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എൻഡിപി നേതാവ് ജഗ്മീത് സിങ് ട്രൂഡോയോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. സർക്കാരിനെ താഴെയിറക്കാൻ എൻഡിപി വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.നിര്‍ണായക സമയത്ത് ട്രൂഡോ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നൊഴിയുന്നതോടെ, പുതിയ നേതാവ് ആരായിരിക്കണമെന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചനകൾ. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത പുറത്തു വന്നിട്ടില്ല. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. തെരഞ്ഞെടുപ്പ്കളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവി ഒഴിയുവാൻ സമ്മർദ്ദം ശക്തമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.