ഇന്ത്യയില്‍ 196 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കോവിഡ് രോഗബാധ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 862 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,46,44,938 ആയി. സജീവ കേസുകള്‍ 22,549 ആയി കുറഞ്ഞു. ആകെ കോവിഡ് ബാധിതരുടെ 0.05 ശതമാനവും സജീവ കേസുകളാണ്.
കോവിഡ് രോഗമുക്തി നിരക്ക് 98.76 ശതമാനമായി ഉയര്‍ന്നതായി മന്ത്രാലയം അറിയിച്ചു. രോഗത്തില്‍ നിന്ന് കരകയറിയവരുടെ എണ്ണം 4,40,93,409 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.02 ശതമാനവും രേഖപ്പെടുത്തി.
English summary; The lowest number of covid infections in the country in 196 days
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.