താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ. മാസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയായ അലി ഉബൈറാ(20)നാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. താമരശ്ശേരി സ്വദേശി മുഹമ്മദ് അഷ്റഫിനെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അഷ്റഫിന്റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മിൽ വിദേശത്ത് സ്വർണ ഇടപാടുകളുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുളള തർക്കമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായത്. അഷ്റഫിനെ തട്ടിക്കൊണ്ടു പോയി വിലപേശി കിട്ടാനുള്ള സ്വർണ്ണവും പണവും കൈക്കലാക്കാനായിരുന്നു അലി ഉബൈറാനും സംഘവും പദ്ധതിയിട്ടത്.
അലിയുടെ സഹോദരൻമാരായ ഷബീബ് റഹ്മാനേയും മുഹമ്മദ് നാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പദ്ധതി പാളി. ഇതിന് പിന്നാലെയാണ് അഷ്റഫിനെ ആറ്റിങ്ങലിൽ ഇറക്കി വിടുകയായിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിലും അലി ഉബൈറാനെ പ്രതിചേർത്തിരുന്നു. കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞ അലി ഉബൈറാൻ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
കേസിലെ മറ്റു പ്രതികളായ പെരുമണ്ണ പെരിങ്ങോട്ട് പറമ്പ് നൗഷാദ് അലി, മലപ്പുറം രണ്ടത്താണി മാറാക്കര തിരുനിലത്ത് സാബിത്ത്, രണ്ടത്താണി നരിക്കൽവില സാബിത്ത്, രണ്ടത്താണി കുന്നേക്കാട് മുഹമ്മദ് കുട്ടി, എറണാകുളം ക്വട്ടേഷൻ സംഘത്തിൽപ്പെട്ട എറണാകുളം തൃപ്പുണ്ണിത്തുറ പാലായിൽ ശിവസദനത്തിൽ കരുൺ എന്നിവർ പിടിയിലാവാനുണ്ട്. താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് എസ് ഐമാരായ രാജീവ് ബാബു, എം ഇപ്രകാശൻ, എഎസ്ഐ കെ പി ബിജേഷ്, സിപിഒ കെ ജി ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary;The main accused in the case of abducting a businessman in Thamarassery was arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.